13 January, 2026 08:51:01 AM


മകരസംക്രമസംഗമം നാളെ ആലുവ അദ്വൈതാശ്രമത്തിൽ



ആലുവ: കേരള സ്റ്റേറ്റ് ഹിന്ദു ദേവസ്വം ബോർഡ് മകരസംക്രമ ദിനത്തിൽ സംഘടിപ്പിക്കുന്ന മകരസംക്രമസംഗമം ആലുവ അദ്വൈതാശ്രമത്തിൽ ജനുവരി 14ന് വൈകിട്ട് 5.30ന് നടക്കും. മാറിവരുന്ന പുതിയ ജീവിത ക്രമത്തിൽ മതങ്ങൾ മുന്നോട്ടുവയ്ക്കുന്ന ആശയ സംഹിതകൾ യുവതലമുറയിൽ ചെലുത്തുന്ന സ്വാധീനത്തെകുറിച്ച് ചർച്ച, മകരസംക്രമദീപം തെളിയിക്കൽ, അത്താഴ വിരുന്ന് എന്നീ ചടങ്ങുകളാണ് സംഘടിപ്പിച്ചിട്ടുള്ളത്. സമൂഹത്തിൻ്റെ വിവിധ തുറകളിൽ നിന്ന് പ്രമുഖ വ്യക്തിത്വങ്ങൾ ഇവിടെ ഒത്തുചേരും.

മതങ്ങളും യുവതലമുറയും എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ, മുൻ എംഎൽഎ ടി.എ. അഹമ്മദ് കബീർ, ഫാ. ബിജേഷ് ഫിലിപ്പ്, സ്‌കൂൾ ഓഫ് വേദാന്തയിലെ ശുഭ ശ്രീകുമാർ എന്നിവർ പങ്കെടുക്കും. 

യൂഹാനോൻ മാർ പോളികാർപ്പോസ് മെത്രാപ്പോലീത്ത, ജസ്റ്റിസ് പി.എസ് ഗോപിനാഥൻ, അൻവർ സാദത്ത് എംഎൽഎ, എം എസ് ഭുവനചന്ദ്രൻ, ടി.എ അഹമ്മദ് കബീർ, പി.ആർ ശിവശങ്കരൻ, പി.ബി. ബോസ്, സി എച്ച് മുസ്‌തഫ മൗലവി, അഡ്വ. ദീപ്‌തി മേരി വർഗീസ്, പ്രൊഫ. മോനമ്മ കോക്കാട്, അഡ്വ. അനിൽ തോമസ് കുടജാദ്രി, കെ കെ കർണ്ണൻ, വർഗ്ഗീസ് മൂലൻ, സിനി ആർട്ടിസ്റ്റ് ദീപിക, വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരി തുടങ്ങിയവർ പങ്കെടുക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 930