09 September, 2026 11:16:33 AM


ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ക്ഷേത്രത്തില്‍ സ്വീകരണം



ബംഗളൂരു: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കര്‍ണാടകയിലെ ക്ഷേത്രത്തില്‍ സ്വീകരണം. ബെംഗളൂരുവിലെ ശ്രീരാമപുര അയ്യപ്പക്ഷേത്രത്തിലാണ് സ്വീകരണം. നേരത്തെ ഇതേ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സുഹൃത്തുക്കളാണ് സ്വീകരണമൊരുക്കിയതെന്നാണ് അറിയുന്നത്. അതേസമയം അയ്യപ്പക്ഷേത്രത്തിന്റെ അറിവോടെയല്ല സ്വീകരണം എന്നാണ് ക്ഷേത്രം ഭാരവാഹികളുടെ വിശദീകരണം.   ഇന്ന് രാവിലെയോടെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ക്ഷേത്രത്തില്‍ എത്തിയത്. തേങ്ങയുടച്ച് തൊഴുത് പുറത്തെത്തിയപ്പോഴാണ് സുഹൃത്ത് രമേഷ് റാവുവിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കിയത്. സുഹൃത്തുക്കള്‍ ശരണംവിളികളുമായാണ് പോറ്റിയെ മാലയിട്ട് സ്വീകരിച്ചത്.ക്ഷേത്രത്തിന്റെ അറിവോടയെല്ല സ്വീകരണമെന്നും ഇതിനായി അനുമതി വാങ്ങിയിരുന്നില്ലെന്നും ക്ഷേത്രം മാനേജര്‍ ശിവന്‍കുട്ടി പറഞ്ഞു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 942