08 September, 2026 10:17:19 AM


സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി; ഭാഗിക നിയന്ത്രണം തുടരും - മന്ത്രി സണ്ണി ജോസഫ്



തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ്. ചൂട് കൂടുന്നതനുസരിച്ച് വൈദ്യുതി ഉപഭോഗം കൂടിയതും അതേസമയം, ഉല്‍പ്പാദനം കുറഞ്ഞതുമാണ് പ്രതിസന്ധി രൂക്ഷമായതിന് കാരണമായി അദ്ദേഹം ചൂണ്ടികാട്ടിയത്. ദേശീയ ഗ്രിഡില്‍നിന്നും ലഭിക്കുന്ന വൈദ്യുതിയിലും കുറവുണ്ടായി. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് ഭാഗിക നിയന്ത്രണം തുടരുന്നതെന്ന് മന്ത്രി വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 300