02 September, 2026 09:33:07 AM
കോഴിക്കോട് അടച്ചിട്ട വീട്ടിൽ 70 തിരകളും 63 കുപ്പി വിദേശ മദ്യവും; ഒരാൾ കസ്റ്റഡിയിൽ

കോഴിക്കോട്: കോഴിക്കോട് അടച്ചിട്ട ഒരു വീട്ടിൽ നിന്ന് തോക്കിന്റെ എഴുപത് തിരകളും 63 കുപ്പി വിദേശമദ്യവും കണ്ടെടുത്തു. എംപാനൽ ഷൂട്ടർമാർ ഉപയോഗിക്കുന്ന തരത്തിലുള്ള വലിയ തോക്കിന്റെ തിരകളാണ് കണ്ടെടുത്തത്. തോക്ക് കണ്ടെത്തിയിട്ടില്ല. താമരശ്ശേരി കമ്മാളൻകുന്നത്താണ് സംഭവം. താമരശ്ശേരി പൊലീസും താമരശ്ശേരി എക്സൈസ് റേഞ്ച് സംഘവും ചേർന്ന് നടത്തിയ സംയുക്ത പരിശോധയിലാണ് ഇവ കണ്ടെത്തിയത്. വീട്ടുടമ കോടഞ്ചേരി നെല്ലിപ്പൊയിൽ സ്വദേശിക്ക് വാടകയ്ക്ക് നൽകിയതായി പറയപ്പെടുന്ന വീട്ടിൽനിന്നാണ് ഇവ കണ്ടെത്തിയത്. സംഭവത്തിൽ ഒരാളെ താമരശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


