19 August, 2026 10:43:09 AM


പോസ്റ്ററില്‍ പേരും ചിത്രവുമില്ല; കൊടിക്കുന്നില്‍ സുരേഷ് ജലമേളയില്‍ നിന്ന് വിട്ടുനില്‍ക്കും



ആലപ്പുഴ: നെഹ്റു ട്രോഫി ജലമേളയുമായി ബന്ധപ്പെട്ട് പോസ്റ്റര്‍ വിവാദത്തില്‍ പ്രതിഷേധവുമായി കൊടിക്കുന്നില്‍ സുരേഷ് എം.പി. ജലമേളയുടെ പ്രചാരണത്തിനായി ഇറക്കിയ പോസ്റ്ററില്‍ തന്റെ ചിത്രം ഇല്ലാതിരുന്നതിലും തന്റെ ചിത്രം കൂടി ഉള്‍പ്പെടുത്തി പുതിയ പോസ്റ്റര്‍ ഇറക്കാത്തതിലും പരിപാടിയില്‍ നിന്നും വിട്ടു നില്‍ക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ്.

തന്റെ ചിത്രമോ പേരോ ഉള്‍പ്പെടുത്താത്ത പോസ്റ്റര്‍ പിന്‍വലിച്ചെങ്കിലും, പുതിയ പോസ്റ്റര്‍ ഇറക്കാത്തതില്‍ കടുത്ത അതൃപ്തിയിലാണ് അദ്ദേഹം. എന്‍ടിബിആര്‍ കള്‍ച്ചറല്‍ കമ്മറ്റിയാണ് പോസ്റ്റര്‍ പിന്‍വലിച്ചത്. ജില്ലയില്‍ നിന്നുള്ള മറ്റെല്ലാ ജനപ്രതിനിധികളും പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ മുഴുവന്‍ എം.എല്‍.എ.മാരും മന്ത്രിമാരും കെ.സി. വേണുഗോപാല്‍ എം.പി.യും പോസ്റ്ററിലുണ്ട്.

സംഭവം വിവാദമായതോടെ ആദ്യമിറക്കിയ പോസ്റ്റര്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ തന്റെ പേരും ചിത്രവും ഉള്‍ക്കൊള്ളുന്ന പുതിയ പോസ്റ്റര്‍ ഇറക്കാത്തതിലും എംപിക്ക് കടുത്ത അതൃപ്തിയ്ക്ക് കാരണമായിട്ടുണ്ട്. പ്രചാരണ നോട്ടീസില്‍ വീഴ്ച സമ്മതിച്ച് നഗരസഭയും രംഗത്തെത്തിയിരുന്നു. എം.പി.യുടെ ചിത്രംകൂടി ഉള്‍പ്പെടുത്തി പുതിയ നോട്ടീസ് തയ്യാറാക്കിയതായി അധികൃതര്‍ പറഞ്ഞിരുന്നു. ഏറ്റവും കൂടുതല്‍ ചുണ്ടന്‍ വള്ളങ്ങള്‍ മേളയില്‍ പങ്കെടുക്കുന്നത് കൊടിക്കുന്നില്‍ സുരേഷ് എം പിയുടെ മണ്ഡലത്തില്‍ നിന്നാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 914