18 August, 2026 10:07:21 AM


മാസപ്പടി കേസിൽ വീണ്ടും ഇഡി റെയ്ഡ്; എട്ടിടങ്ങളിൽ പരിശോധന



കോഴിക്കോട്: സിഎംആര്‍എല്‍ എക്‌സാലോജിക് മാസപ്പടി കേസില്‍ വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന. എട്ട് ഇടങ്ങളിലാണ് ഇഡി റെയ്ഡ് നടത്തുന്നത്. കേസുമായി ബന്ധപ്പെട്ട് ഇഡി നടത്തുന്ന മൂന്നാമത്തെ വ്യാപക പരിശോധനയാണിത്. കോഴിക്കോട് കേന്ദ്രീകരിച്ചാണ് കൂടുതൽ പരിശോധന നടക്കുന്നത്. ഇഡി അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കോഴിക്കോട് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്.

നേരത്തെ ഡിടിപിസി കോഓർഡിനേറ്ററായി പ്രവർത്തിച്ചിരുന്ന മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ അടുത്ത സുഹൃത്തായ നന്ദുലാലിന്റെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. മാസപ്പടി കേസിൽ പ്രതികളായവർക്കെതിരെ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായുള്ള അവസാനഘട്ട അന്വേഷണത്തിന്റെ ഭാഗമായാണ് നിലവിലെ പരിശോധനയെന്നാണ് വിവരം.

ആദ്യഘട്ടത്തിൽ ഇസിഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പാണ് ഇഡി പരിശോധന നടത്തിയത്. തുടർന്ന് അന്വേഷണവുമായി മുന്നോട്ടുപോകാൻ കോടതി അനുമതി ലഭിച്ചതിന് പിന്നാലെ പിണറായി വിജയന്റെ വീടുകൾ ഉൾപ്പെടെയുള്ള വിവിധ സ്ഥലങ്ങളിൽ ഇഡി പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെ എക്‌സാലോജിക് ഡയറക്ടർ വീണയെ ഇഡി രണ്ടുതവണ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുകയും ചെയ്തിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 920