16 August, 2026 01:04:31 PM


വാരാണസി വിമാനത്താവളത്തിൽ വെടിയുതിർത്ത് യാത്രക്കാരൻ; രണ്ട് പേർക്ക് പരിക്ക്



വാരണാസി: ഉത്തർപ്രദേശിലെ വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ആയുധ പരിശോധനയ്‌ക്കിടെ ഭാര്യയോടൊപ്പം മുംബൈയിലേക്ക് യാത്ര ചെയ്യുകയായിരുന്ന എയർ ഇന്ത്യ യാത്രക്കാരന്റെ തോക്കിൽ നിന്ന് വെടിയേറ്റ് രണ്ട് പേർക്ക് പരിക്കേറ്റതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാവിലെ 9.30 ഓടെയാണ് സംഭവം നടന്നത്. എയർ ഇന്ത്യയുടെ IX-1810 വിമാനത്തിൽ മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരൻ, താൻ ഒരു ആയുധം കൈവശം വച്ചിരിക്കുകയാണെന്ന് പറഞ്ഞു. തുടർന്ന് പരിശോധനയ്‌ക്കിടെ യാണ് സംഭവം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 303