12 August, 2026 04:13:52 PM


ലക്ഷദ്വീപില്‍ ബോട്ട് മറിഞ്ഞ് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ കാണാതായി


കവരത്തി: ലക്ഷദ്വീപില്‍ ബോട്ട് മറിഞ്ഞ് രണ്ട് പോലീസുകാരെ കാണാതായി. കവരത്തി ദ്വീപിലെ നബീല്‍, ആന്ത്രാത്ത് ദ്വീപിലെ ഹിദായത്ത് എന്നിവരെയാണ് കടലില്‍ കാണാതായത്. ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. ഇരുവരും സുഹലി ദ്വീപിലെ പോലീസ് ഔട്ട്പോസ്റ്റിലെ ഉദ്യോഗസ്ഥരാണ്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ഹെലികോപ്റ്ററിലാണ് തിരച്ചില്‍ നടത്തുന്നത്. ബോട്ട് മറിഞ്ഞ സമയത്ത് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അമിനി ദ്വീപിലെ ഉമ്മര്‍ ഫാറൂഖ് എന്ന പോലീസുകാരന്‍ നീന്തി രക്ഷപ്പെട്ടുവെന്നാണ് ലഭിക്കുന്ന വിവരം.  


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 292