11 August, 2026 05:25:19 PM


സംസ്ഥാനത്തിന്റെ പേര് ഇനി കേരളം; ബില്ല് ലോക്‌സഭ പാസാക്കി



ന്യൂഡൽഹി: സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്ന് പുനർനാമകരണം ചെയ്യുന്നതിനുള്ള നിർണായക ബില്ല് ലോക്സഭ പാസാക്കി. സംസ്ഥാന നിയമസഭ ഐക്യകണ്ഠേന പ്രമേയം പാസാക്കി രണ്ടു വർഷത്തിന് ശേഷമാണ് കേന്ദ്ര സർക്കാർ നടപടിയുമായി മുന്നോട്ടുപോയത്. കേരള (ആൾട്ടറേഷൻ ഓഫ് നെയിം) ബില്ല് 2026 കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. ആറ് മിനിറ്റുകള്‍ കൊണ്ടാണ് നടപടി ക്രമങ്ങള്‍ കേന്ദ്രം പൂര്‍ത്തിയാക്കിയത്. കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗങ്ങള്‍ പോലും ചര്‍ച്ചയില്‍ പങ്കെടുക്കുന്നില്ല എന്ന് നിത്യാനന്ദ റായ് സഭയില്‍ പറഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി പോലും കേരളം ബില്ല് ചര്‍ച്ചയില്‍ പങ്കെടുക്കുന്നില്ലെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജുവും വിമര്‍ശിച്ചു.






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 945