08 August, 2026 10:10:51 AM


മുഖ്യമന്ത്രിക്കെതിരെ പോസ്റ്റ്; അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്



കൊച്ചി: നിരവധി കേസുകളില്‍ ഒളിവില്‍ കഴിയുന്ന പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ വീണ്ടും കേസ്. മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിന് ആലുവ സൈബര്‍ പൊലീസ് ആണ് കേസെടുത്തത്. മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് സ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിച്ചുവെന്നാണ് എഫ്‌ഐആര്‍. അധിക്ഷേപം, കലാപ ശ്രമം, ഐടി ആക്ട് 67, എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത്. മനോജ് ജോസ് എന്നയാളുടെ പരാതിയിലാണ് ആലുവ സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കെതിരെ ഫേസ്ബുക്കില്‍ വെല്ലുവിളി പോസ്റ്റിട്ടതിലും നേരത്തെ അര്‍ജുന്‍ ആയങ്കിക്കെതിരെ കേസെടുത്തിരുന്നു. കണ്ണൂര്‍ സൈബര്‍ പൊലീസാണ് കേസെടുത്തത്. കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് നല്‍കിയ പരാതിയിലായിരുന്നു നടപടി. കാലാപാഹ്വനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. 'വിരട്ടരുത്.. വളര്‍ന്ന പാര്‍ട്ടി വേറെയാണ്' എന്നായിരുന്നു രമേശ് ചെന്നിത്തലയ്ക്കുള്ള മറുപടി എന്ന നിലയില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള അര്‍ജുന്‍ ആയങ്കിയുടെ വെല്ലുവിളി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 945