06 August, 2026 12:14:28 PM


ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഐ.പി. ബിനു അടക്കം ആറ് പ്രതികൾക്ക് ജാമ്യം



കൊച്ചി: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സിപിഐഎം നേതാവ് ഐപി ബിനുവിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം നല്‍കിയത്. ബിനു അടക്കം ആറ് പ്രതികൾക്ക് ജാമ്യം. ഇഡിയുടെയും സർക്കാരിന്റെയും എതിർപ്പുകൾ തള്ളിയാണ് കോടതി ഉത്തരവ്.  പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് തെറ്റായ സന്ദേശത്തിന് വഴിവെക്കുമെന്നു പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. അന്വേഷണം അട്ടിമറിക്കാനാണ് ആക്രമണം നടത്തിയത് എന്നായിരുന്നു ഇഡി നിലപാട്. എന്നാല്‍, 67 ദിവസം പിന്നിട്ടു. തെളിവുകള്‍ കണ്ടെത്തി അന്വേഷണം പൂര്‍ത്തിയാകാറായതിനാല്‍ ജാമ്യം അനുവദിക്കുന്നു എന്ന് പറഞ്ഞ കോടതി പ്രതികള്‍ക്കെതിരെ പ്രഥമദൃഷ്ട്യ വധശ്രമം നിലനില്‍ക്കില്ലല്ലോ എന്നും ചോദിച്ചിരുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 306