30 July, 2026 08:34:34 PM


'ബിജെപിയിൽ ചേർന്നില്ലെങ്കിൽ കുടുംബത്തെയും അപായപ്പെടുത്തും'; അഭിജീത് ദീപ്‌കേയ്ക്ക് ഭീഷണി



പൂനെ: ബിജെപിയില്‍ ചേരാന്‍ ഭീഷണിയെന്ന് സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ. പാര്‍ട്ടിയില്‍ ചേര്‍ന്നില്ലെങ്കില്‍ കുടുംബത്തെ അപായപ്പെടുത്തുമെന്നാണ് ഭീഷണി. ചെറുമകന്റെ പ്രായമുള്ള തന്നെ പ്രധാനമന്ത്രിയും സംഘവും ഇങ്ങനെ ഭീഷണിപ്പെടുത്തുന്നത് ശരിയാണോയെന്നും അഭിജീത് ദീപ്‌കെ ചോദിച്ചു. മഹാരാഷ്ട്രയിലെ പൂനെയിലായിരുന്നു അഭിജീത്തിന്റെ പ്രതികരണം.

സമാധാനപരമായി സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് മാരകായുധങ്ങള്‍ ഉപയോഗിച്ചെന്നും അഭിജീത് പറഞ്ഞു. സമരത്തെ പൊലീസ് അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുന്നതിനായി താന്‍ പോരാട്ടും തുടരും. പുതിയ വിദ്യാഭ്യാസമന്ത്രിയുടെ തെരഞ്ഞെടുപ്പും അദ്ദേഹത്തിന്റെ നിലപാടുകളും രാജ്യത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അഭിജീത് ദീപ്‌കെയ്ക്ക് ഭീഷണിയുണ്ടെന്ന് പിതാവ് ഭഗവാന്റാവു ദീപ്‌കെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബിജെപിയില്‍ ചേര്‍ന്നില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നായിരുന്നു ഭീഷണി. മെയ് പകുതിയോടെ യൂട്യൂബില്‍ വന്ന ഒരു റീലിലൂടെയാണ് ഭീഷണി ശ്രദ്ധയില്‍പ്പെട്ടത്. അഭിജീത് ബിജെപി അംഗമായില്ലെങ്കില്‍ മാതാപിതാക്കളെ കൈകാര്യം ചെയ്യുമെന്നായിരുന്നു അതില്‍ പറഞ്ഞതെന്നും പിതാവ് ചൂണ്ടിക്കാട്ടിയിരുന്നു. ഡല്‍ഹിയില്‍ ആഴ്ചകള്‍ നീണ്ടുനിന്ന പ്രതിഷേധങ്ങൾക്ക് ശേഷം ബുധനാഴ്ചയായിരുന്നു അഭിജീത് ദീപ്‌കെ നാട്ടിലെത്തിയത്. വളരെ ലളിതമായ സ്വീകരണമായിരുന്നു കുടുംബം അഭിജീത്തിനായി ഒരുക്കിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 938