26 July, 2026 01:50:59 PM


കൊല്ലത്ത് നിന്ന് കാണാതായ അമ്മയെയും മക്കളെയും മധുരയിൽ നിന്ന് കണ്ടെത്തി



കൊല്ലം: പുന്തലത്താഴത്തുനിന്ന് കാണാതായ ഇരവിപുരം സ്വദേശിനിയായ യുവതിയെയും രണ്ട് മക്കളെയും തമിഴ്‌നാട്ടിലെ മധുരയിൽ നിന്ന് കണ്ടെത്തി. ജൂലൈ 18-നാണ് യുവതിയെയും 12 വയസ്സുള്ള മകനെയും മൂന്നര വയസ്സുള്ള മകളെയും കാണാതായത്. ക്ഷേത്രദർശനത്തിനായി കാറിൽ വീട്ടിൽ നിന്നിറങ്ങിയ ഇവർ വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ഭർതൃവീട്ടുകാർ ഇരവിപുരം പോലീസിൽ പരാതി നൽകുകയായിരുന്നു. 

സംഭവദിവസം വൈകുന്നേരത്തോടെ യുവതിയുടെ ഫോൺ സ്വിച്ച് ഓഫ് ആയ നിലയിലായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ സഞ്ചരിച്ച കാർ തെന്മല കടന്ന് തമിഴ്‌നാട്ടിലേക്ക് പോയതായി സി.സി.ടി.വി ദൃശ്യങ്ങളിൽ കണ്ടെത്തി. ഇതിന് പിന്നാലെയാണ് മധുരയിൽ നിന്ന് ഇവരെ കണ്ടെത്തിയത്. ഇൻഷുറൻസ് കമ്പനി ജീവനക്കാരിയായ യുവതിയുടെ ഭർത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്. സംഭവം അറിഞ്ഞ് ഇദ്ദേഹം നാട്ടിലെത്തിയിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 944