25 July, 2026 12:15:21 PM
സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെക്ക് ടൈഫോയിഡ്

ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത്ത് ദീപ്കെയ്ക്ക് ടൈഫോയ്ഡ് സ്ഥിരീകരിച്ചു. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ അഭിജീത് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.നിലവിൽ ചികിത്സയിലാണ് അദ്ദേഹം. ഡൽഹി ജന്തർ മന്ദിറിൽ തുടരുന്ന സിജെപി പ്രക്ഷോഭത്തിൽ നിന്ന് അഭിജിത് ദീപ്കെ താൽക്കാലികമായി വിട്ടുനിൽക്കുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നതുവരെ വിദ്യാർഥികളുടെ സമരം തുടരുമെന്ന് ദീപ്കെ വ്യക്തമാക്കി.


