21 July, 2026 04:13:55 PM


കുംഭമേള വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഉത്തരവിട്ട് ഹൈക്കോടതി



കൊച്ചി: കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം. ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പാലാരിവട്ടം പൊലീസാണ് സംരക്ഷണം ഏര്‍പ്പെടുത്തിയത്. സംരക്ഷണത്തിനായി വനിത എഎസ്എയെ നിയോഗിച്ചതായി പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഹൈക്കോടതി നേരത്തെ പൊലീസ് സംരക്ഷണം പിന്‍വലിച്ചിരുന്നു. സംരക്ഷണം ആവശ്യപ്പെട്ട് കൊച്ചി സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് പെണ്‍കുട്ടി എത്തിയത്.

പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി സെന്‍ട്രല്‍ പൊലീസ് ഇവര്‍ക്ക് ഏര്‍പ്പെടുത്തിയ സുരക്ഷ പിന്‍വലിച്ചിരുന്നു. പിന്നാലെയാണ് സുരക്ഷ തേടി വീണ്ടും പെണ്‍കുട്ടി എത്തിയത്. തന്റെ പാസ്‌പോര്‍ട്ടും പണവും അടക്കം പിതാവും സംഘവും അപഹരിച്ചെന്നും പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. ലഭ്യമായ ഫോണ്‍ നമ്പറിലും വിലാസത്തിലും പെണ്‍കുട്ടിയെ കണ്ടെത്താനായില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചതോടെയാണ് ഹൈക്കോടതി സംരക്ഷണം റദ്ദാക്കിയത്. പെണ്‍കുട്ടി സംരക്ഷണം ആവശ്യപ്പെട്ടാല്‍ മാത്രം നല്‍കിയാല്‍ മതിയെന്നും പൊലീസിന് നിര്‍ദേശമുണ്ടായിരുന്നു.

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ല എന്ന് കാട്ടി ഭര്‍ത്താവിനെതിരെ പോക്‌സോ നിയമപ്രകാരം മധ്യപ്രദേശ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അറസ്റ്റ് ഒഴിവാക്കുന്നതിന് വേണ്ടി ഫര്‍ഹാന്‍ മുന്‍കൂര്‍ ജാമ്യം തേടി മധ്യപ്രദേശ് കോടതിയെ സമീപിച്ചെങ്കിലും ആ അപേക്ഷ തള്ളി. ഈ ഘട്ടത്തിലായിരുന്നു ഇവര്‍ ഹൈക്കോടതിയെ സമീപിച്ച് സുരക്ഷ ആവശ്യപ്പെട്ടത്. പ്രശ്‌നങ്ങള്‍ ഇല്ലെങ്കില്‍ സുരക്ഷ നല്‍കണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 912