21 July, 2026 11:12:24 AM
തിരുവനന്തപുരത്ത് നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; ഒരാൾ മരിച്ചു

തിരുവനന്തപുരം: ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തൃശൂർ സ്വദേശിയായ യാത്രക്കാരനാണ് മരിച്ചത്. കിളിമാനൂർ പാപ്പാലയിൽ എംസി റോഡിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ സാധനങ്ങൾ കൊണ്ട് വന്ന ടെംമ്പോ ട്രാവലർ ഇടിച്ചാണ് അപകടം സംഭവിച്ചത്. ടെംമ്പോ ട്രാവൽ യാത്രക്കാരനായ ആളാണ് മരിച്ചത്. അപകടത്തിൽ രണ്ടു പേർക്ക് പരുക്കേറ്റു.
നിലമേൽ ഭാഗത്തു നിന്ന് തിരുവനന്തപുരം ഭാഗത്തേയ്ക്ക് വരികയായിരുന്നു ടെമ്പോ ട്രാവലർ. തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോകുന്ന ലോറി റോഡ് സൈഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഈ സമയം ലോറിയുടെ പുറകിൽ ടെമ്പോ ട്രാവലർ ഇടിക്കുകയായിരുന്നു. ടെംമ്പോ ടാവലറിൽ ഡ്രൈവർ ഉൾപ്പെടെ മൂന്നു പേർ പേരാണ് യാത്ര ചെയ്തിരുന്നത്.
വെഞ്ഞാറമൂട് ഫയർ ഫോഴ്സും പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരുക്കേറ്റവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. ലോറി നിർത്തിയിട്ട ശേഷം ഡ്രൈവർ ചായ കുടിയ്ക്കാൻ പോയ നേരത്താണ് അപകടം ഉണ്ടായത്. കിളിമാനൂർ പൊലീസ് കേസ് എടുത്തു.


