18 July, 2026 12:51:40 PM


ചരിത്രം കുറിച്ച് വിക്രം 1; രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപിച്ചു



ബെംഗളൂരു: രാജ്യത്തെ ആദ്യ സ്വകാര്യ നിര്‍മ്മിത ഓര്‍ബിറ്റല്‍ ക്ലാസ് റോക്കറ്റ് വിക്രം-1 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് കൃത്യം 12.05നാണ് വിക്രം 1 കുതിച്ചുയർന്നത്. ഇന്ന് രാവിലെ 11.30 നാണ് വിക്ഷേണം നിശ്ചയിച്ചിരുന്നത്. എന്നാൽ കൗണ്ട്ഡൗണ്‍ നടന്നില്ല. അഞ്ച് മിനിറ്റ് കാത്തിരിക്കാന്‍ നിർദ്ദേശിക്കുകയായിരുന്നു. മുന്‍കരുതല്‍ നടപടിയെന്നായിരുന്നു സ്‌കൈറൂട്ട് നൽകിയ വിശദീകരണം. പിന്നാലെയായിരുന്നു രണ്ടാമത്തെ കൗണ്ട്ഡൗണ്‍. 12.05ഓടെ റോക്കറ്റ് വിക്ഷേപിച്ചു. ഇതിന് പിന്നാലെ വിക്ഷേപണം വിജയകരമാണെന്ന് അധികൃതർ അറിയിച്ചു.

സ്വകാര്യ ബഹിരാകാശ വിക്ഷേപണ ഏജന്‍സിയായ സ്‌കൈറൂട്ട് എയറോസ്പേസാണ് വിക്രം-1 നിര്‍മ്മിച്ചിരിക്കുന്നത്. ഉപഗ്രഹം ഭ്രമണപഥത്തില്‍ എത്തിക്കാന്‍ കഴിയുന്ന ആദ്യ സ്വകാര്യ റോക്കറ്റ് കൂടിയാണ് വിക്രം-1. ഏകദേശം 12 മീറ്റര്‍ നീളവും 24 ടണ്‍ ഭാരവുമുള്ള റോക്കറ്റിന് ഭൂമിയോടടുത്ത ഭ്രമണപഥത്തില്‍ 450 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളെ എത്തിക്കാന്‍ സാധിക്കും. എന്നാല്‍ ഇന്ന് നടക്കുന്ന ദൗത്യത്തില്‍ വിക്രം-1 ഉപഗ്രഹങ്ങള്‍ കൊണ്ടുപോകുന്നില്ല. ബഹിരാകാശ മാലിന്യങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിക്കാന്‍ സഹായിക്കുന്ന റോബോട്ടിക് ഹാൻഡ് ഉള്‍പ്പെടെ വിവിധ സ്റ്റാര്‍ട്ടപ്പുകളുടെ ആറ് പേലോഡുകളാണ് ഇത്തവണ വഹിക്കുന്നത്. ഓപ്പറേഷന്‍ 'ആഗമന്‍' എന്നാണ് ദൗത്യത്തിന് പേരിട്ടിരിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 921