15 July, 2026 07:59:05 PM
ബഹ്റൈനിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

ബഹ്‌റൈനിൽ കോഴിക്കോട് സ്വദേശിയായ മലയാളി യുവാവ് താമസസ്ഥലത്ത് മരിച്ചു. നരിക്കുനി സ്വദേശി ചുള്ളിയാട്ട് ഷംസുദ്ധീൻ (26) ആണ് ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായത്. കഴിഞ്ഞ ഡിസംബറിലാണ് ഷംസുദ്ധീൻ ബഹ്‌റൈനിൽ എത്തിയത്. റിഫയിലുള്ള ഒരു വെജിറ്റബിൾ ഷോപ്പിലായിരുന്നു ഇദ്ദേഹം ജോലി ചെയ്തിരുന്നത്. പ്രവാസ ജീവിതം തുടങ്ങി ഏതാനും മാസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് ഷംസുദ്ധീന്റെ മരണം. മൃതദേഹം എത്രയും വേഗം നാട്ടിലേക്ക് അയക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ബഹ്‌റൈൻ കെഎംസിസി മയ്യിത്ത് പരിപാലന വിങ്ങിന്റെ നേതൃത്വത്തിലാണ് ഇതിനായുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ നടന്നു വരുന്നതെന്ന് സാമൂഹ്യ പ്രവർത്തകർ അറിയിച്ചു.




