15 July, 2026 03:06:19 PM


കോഴിക്കോട് മാന്‍ഹോളില്‍ ഇറങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം; ഒരാൾ ഗുരുതരാവസ്ഥയിൽ



കോഴിക്കോട് : ക്ലീന്‍ ചെയ്യുവാന്‍ മാന്‍ഹോളില്‍ ഇറങ്ങിയ രണ്ടു ശുചീകരണ തൊഴിലാളികളില്‍ ഒരാള്‍ മരിച്ചു. മറ്റൊരാളുടെ നില അതീവ ഗുരുതരം. കോഴിക്കോട് മുട്ടോളിയില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. ഗുരുതരാവസ്ഥയിലുള്ളയാളെ സമീപത്തെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫയര്‍ഫോഴ്‌സ് എത്തിയാണ് രണ്ടുപേരെയും പുറത്തെടുത്തത്.

സിറാജ് എന്നയാളാണ് മരണമടഞ്ഞത്. വിശ്വനാഥന്‍ എന്നയാളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ ജോലിക്കായി മാന്‍ഹോളില്‍ ഇറങ്ങിയതായിരുന്നു രണ്ടുപേരും. തുടര്‍ന്ന് വെള്ളിമാട്കുന്നില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് രണ്ടുപേരെയും പുറത്തെടുത്തത്. ഇതില്‍ സിറാജ് സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. രണ്ടു തൊഴിലാളികളും മലയാളികളാണെന്നാണ് പുറത്തുവരുന്ന വിവരം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 305