10 July, 2026 01:23:43 PM


കാസർഗോഡ് കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റു മരിച്ചു



കാസർഗോഡ്: മടിക്കൈയിൽ കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റു മരിച്ചു. പുല്ലൂർ മധുരമ്പാടി സ്വദേശി ഭരതൻ ആണ് മരിച്ചത്. മടിക്കൈ കണിച്ചിറയിലാണ് അപകടം.വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെയായിരുന്നു സംഭവം.  തകരാർ പരിഹരിക്കാൻ പോസ്റ്റിൽ കയറുമ്പോൾ ഷോക്കേൽക്കുകയായിരുന്നു. അരയിൽ കയർ ബന്ധിച്ചിരുന്നതിനാൽ ഷോക്കേറ്റപ്പോള്‍ ഇലക്ട്രിക് പോസ്റ്റിൽ കുടുങ്ങി. അഗ്നിരക്ഷാസേന എത്തിയാണ് മൃതദേഹം താഴെ എത്തിച്ചത്. കെഎസ്ഇബി മാവുങ്കാൽ സെക്ഷനിലെ ജീവനക്കാരനാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 297