09 July, 2026 04:51:47 PM


യുക്രെയ്ന്‍ തീരത്ത് ഇന്ത്യന്‍ നാവികനെ കാണാതായി; ദുരൂഹതയെന്ന് കുടുംബം



ന്യൂഡല്‍ഹി: യുക്രെയ്ന്‍ തീരത്ത് ഇന്ത്യന്‍ നാവികനെ കാണാതായി. ഹരിയാനയിലെ ഭിവാനി ജില്ലയിലെ ഝാൻജ്ര ബാസ് സ്വദേശി ദീപക് ദുഡ്ഡി(20)യെയാണ് ഈ മാസം രണ്ട് മുതല്‍ കാണാതായത്. പോര്‍ച്ചുഗീസ് കപ്പലിലെ ജീവനക്കാരനാണ് ദീപക്. കപ്പലില്‍ നിന്ന് കടലിലേക്ക് വീണതായാണ് സംശയിക്കുന്നത്.

സംഭവത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കാണാതാകുന്നതിന് ഒന്നര മണിക്കൂര്‍ മുന്‍പും ദീപക് വീട്ടുകാരുമായി സംസാരിച്ചിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കേന്ദ്ര വിദേശകാര്യമന്ത്രാലയം ഇടപെടണമെന്നും കൂടുംബം ആവശ്യപ്പെട്ടു.

ദീപക് ദുഡ്ഡിയെ ജൂലൈ രണ്ടിന് കപ്പലിൽ ഡ്യൂട്ടിയിലിരിക്കെ ഒഡെസയ്ക്ക് സമീപത്തുവെച്ച് കാണാതായതായി കപ്പലിന്റെ ഉടമസ്ഥരായ തുർക്കി കമ്പനി അയച്ച ഇ-മെയിൽ പറയുന്നു. ജൂലൈ അഞ്ചിനാണ് അദ്ദേഹത്തിന്റെ കുടുംബത്തിന് സന്ദേശം ലഭിച്ചത്. തുടർന്ന് ദീപക്കിനെ കാണാതായെന്ന് പറഞ്ഞ് ഒരു ഫോൺ കോളും വന്നു. തെരച്ചിൽ നടത്തിയെന്നും രാത്രിയോടെ തെരച്ചിൽ നിർത്തിവെച്ചെന്നും കമ്പനി കുടുംബത്തെ അറിയിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 306