06 July, 2026 07:08:19 PM
സൗദിയില്‍ വാഹനാപകടം; മലയാളികളായ മാതാവിനും മകള്‍ക്കും ദാരുണാന്ത്യം

റിയാദ്: സൗദിയിൽ മലയാളി ഉംറ തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് രണ്ട് പേർക്ക് ദാരുണാന്ത്യം. മലപ്പുറം കുറ്റിപ്പുറം സ്വദേശി അബ്ദുൽ ലത്തീഫിന്റെ ഭാര്യ രഹ്ന, മകൾ നഹാല നെർമിൻ എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടം സംഭവിച്ചത്. ആറ് പേരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. നാല് പേർ പരുക്കുകളോടെ ചികിത്സയിൽ തുടരുകയാണ്.
ഖത്തറിൽ ജോലി ചെയ്യുന്ന അബ്ദുൾ ലത്തീഫും കുടുംബവും സ്വന്തം കാറിൽ ഉംറ നിർവഹിക്കാനായി റോഡ് മാർഗം മക്കയിലേക്ക് എത്തിയതായിരുന്നു. മക്കയിൽ നിന്ന് മടങ്ങുന്നതിനിടെ നിയന്ത്രണം വിട്ട കാർ മറിഞ്ഞാണ് അപകടം സംഭവിച്ചത്. മരിച്ചവരുടെ മൃതദേഹം ദലം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.




