06 July, 2026 06:59:20 PM
ശ്രീലങ്കയിലെ ജയിലിൽ സംഘർഷം; 25 പേർ കൊല്ലപ്പെട്ടു

കൊളംബോ: ശ്രീലങ്കയിലെ നെഗോംബോ ജയിലിൽ ഉണ്ടായ രൂക്ഷമായ സംഘർഷത്തിൽ നാല് ജയിൽ ഉദ്യോഗസ്ഥർ ഉൾപ്പെടെ 2 പേർ കൊല്ലപ്പെടുകയും 100-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ ജയിൽ കലാപമാണിതെന്ന് അധികൃതർ വ്യക്തമാക്കുന്നത്. ഞായറാഴ്ച വൈകുന്നേരമാണ് ഏകദേശം 10,000 തടവുകാർ കഴിയുന്ന നെഗോംബോ ജയിലിൽ സംഘർഷം ആരംഭിച്ചത്. രണ്ട് മയക്കുമരുന്ന് സംഘങ്ങളിലെ തടവുകാർ തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് സംഘർഷത്തിന് കാരണമായതെന്ന് പൊലീസിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. പരിക്കേറ്റവരെ നെഗോംബോ ആശുപത്രിയിലേക്ക് അടിയന്തരമായി മാറ്റിയെന്നാണ് റിപ്പോർട്ട്.



