02 July, 2026 04:19:44 PM


തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ട്രാക്കിലേക്ക് ക്രെയിൻ മറിഞ്ഞു



തമ്പാനൂർ: റെയിൽവേ ട്രാക്കിലേക്ക് ക്രെയിൻ മറിഞ്ഞു. തമ്പാനൂരിൽ റെയിൽവേ ട്രാക്കിലേക്കാണ് ക്രെയിൻ മറിഞ്ഞത്. റെയിൽവേയുടെ പുതിയ കെട്ടിടത്തിന്റെ പണി നടക്കുന്ന ഭാഗത്താണ് അപകടം ഉണ്ടായത്. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന് മുകളിലേക്കാണ് ക്രെയിൻ മറിഞ്ഞത്. ട്രെയിൻ ഗതാഗതത്തിന് തടസ്സമില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. സംഭവത്തിൽ ആളപായമില്ല.

റെയിൽവേ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിന്റെ ഭാഗമായാണ് അപകടം ഉണ്ടായത്. പഴയ കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടത്തിന്റെ പണികൾ നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഒന്നാം നമ്പർ പ്ലാറ്റഫോമിലൂടെയുള്ള ട്രെയിൻ ഗതാഗതം തടസപ്പെട്ടു. മറ്റ് ട്രാക്കുകളിലൂടെയാണ് ഇപ്പോൾ ട്രെയിൻ ഓടുന്നത്. ഉടൻ ക്രൈൻ നീക്കം ചെയ്യുമെന്ന് റെയിൽവേ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 932