22 June, 2026 06:20:25 PM


ലഖ്‌നൗവില്‍ കോച്ചിങ് സെന്ററില്‍ വന്‍ തീപിടിത്തം; 13 പേര്‍ കൊല്ലപ്പെട്ടു



ലക്നൗ: ലക്‌നൗവിലെ അലിഗഞ്ച് പ്രദേശത്ത് കോച്ചിംഗ് സെന്റര്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍ വന്‍ തീപ്പിടുത്തത്തില്‍ 13 പേര്‍ മരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തീ പടര്‍ന്നതിനെ തുടര്‍ന്ന് നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിപ്പോവുകയും ചില വിദ്യാര്‍ത്ഥികള്‍ ഒന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയും ചെയ്തു. ഒരു മണിക്കൂറിലധികം ആളിപ്പടര്‍ന്ന തീ അണച്ച ശേഷമാണ് 13 മൃതദേഹങ്ങള്‍ പുറത്തെടുത്തതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടം. ഒരു വാണിജ്യ മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഈ കെട്ടിടത്തില്‍ കോച്ചിംഗ് സെന്ററിന് പുറമെ ഒരു പെറ്റ് ഷോപ്പും മറ്റ് കടകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഒന്നാം നിലയിലുള്ള സെന്ററില്‍ നിന്ന് നിരവധി പേര്‍ താഴേക്ക് ചാടിയതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ഒരാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ താഴേക്ക് വീഴുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 302