20 June, 2026 11:20:53 AM
ലണ്ടനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; ഒരു മരണം, നിരവധി പേര്‍ക്ക് പരിക്ക്

ബെഡ്ഫോർഡ്: ലണ്ടനിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ വൻ അപകടത്തിൽ ഒരു ട്രെയിൻ ഡ്രൈവർ മരിച്ചു. അപകടത്തിൽ എൺപതിലധികം യാത്രക്കാർക്ക് പരിക്കേറ്റതായും ഇതിൽ 33 പേരുടെ പരിക്ക് ഗുരുതരമാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലണ്ടനിൽ നിന്ന് 90 കിലോമീറ്റർ അകലെയുള്ള ബെഡ്ഫോർഡ് മേഖലയിൽ വെള്ളിയാഴ്ച വൈകുന്നേരം 5:15 ഓടെയായിരുന്നു അപകടം. യാത്രക്കാരിലൊരാള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോ പ്രകാരം ഒരു ട്രെയിനിന്റെ പിറകില്‍ മറ്റൊരു ട്രെയിന്‍ വന്ന് ഇടിക്കുകയായിരുന്നു. 20 ഓളം ആംബുലന്‍സുകളും ആറോളം എയര്‍ ആംബുലന്‍സുകളും എത്തിയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.



