13 June, 2026 09:54:55 AM
ഫറോക്കിൽ ഫൈബർ വള്ളത്തിൽ പൊട്ടിത്തെറി; ഒരാളുടെ നില ഗുരുതരം

കോഴിക്കോട്: ഫറോക്കിൽ ഫൈബർ വള്ളത്തിൽ പൊട്ടിത്തെറി. രണ്ട് മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. രണ്ട് പേരെയും കോഴിക്കോട് മെഡിക്കൽ പ്രവേശിപ്പിച്ചു. ലൗ ഇന്ത്യ എന്ന ഫൈബർ വള്ളത്തിൽ ഭക്ഷണം ചെയ്യാൻ ഉപയോഗിക്കുന്ന പാചകവാതകം പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. തിരുവനന്തപുരം സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.




