06 June, 2026 05:10:59 PM


എൻ. പ്രശാന്തിന്റെയും ബി. അശോകിന്റെയും സസ്പെൻഷൻ പിൻവലിച്ചു



തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ എൻ. പ്രശാന്തിൻ്റെയും ബി. അശോകിൻ്റേയും സസ്പെൻഷൻ പിൻവലിച്ചു. ഇരുവരുടേയും സസ്പെൻഷൻ പിൻവലിക്കാനുള്ള ഉത്തരവിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഒപ്പുവച്ചു. എൻ. പ്രശാന്തും ബി. അശോകും പിണറായി സര്‍ക്കാരിൻ്റെ കാലത്ത് അച്ചടക്ക നടപടി നേരിടേണ്ടി വന്ന ഐഎഎസ് ഉദ്യോഗസ്ഥരാണ്.

എൻ. പ്രശാന്ത് ഒന്നര വർഷമായി സസ്പെൻഷനിലാണ്. സമൂഹമാധ്യമത്തിലൂടെ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലകിനെ വിമർശിച്ചതിൻ്റെ പേരിലാണ് നടപടിയെടുത്തത്. പിണറായി വിജയനെയും മുൻ സർക്കാരിൻ്റെ പ്രവർത്തനങ്ങളെയും വിമർശിച്ച് അഭിമുഖം നൽകിയതിൻ്റെ പേരിൽ കഴിഞ്ഞ മാസമാണ് അശോകിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K