20 May, 2026 06:17:14 PM


പെറുവിൽ ഭൂചലനം; നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ, 27 പേർക്ക് പരിക്ക്



ലിമ: പെറുവിലെ തെക്കന്‍ പസഫിക് മേഖലയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തി. ഇക്ക മേഖലയിലെ പാമ്പ ഡി ടേറ്റ് പട്ടണത്തിന് 20 കിലോമീറ്റര്‍ കിഴക്ക് തെക്കുകിഴക്കായി 56.5 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഭൂചലനത്തില്‍ 27 പേര്‍ക്ക് പരിക്കേറ്റു. നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഇന്നലെ വൈകിട്ടാണ് മേഖലയില്‍ ഭൂചലനം അനുഭവപ്പെട്ടത്. പെറുവിയന്‍ പ്രതിരോധ മന്ത്രി അമാഡിയോ ഫ്‌ലോറസ് ഇക്ക നഗരം, സാന്‍ ലൂയിസ് ഗോണ്‍സാഗ സര്‍വകലാശാല ഉള്‍പ്പെടെ നഗരത്തിലെ ചില തകര്‍ന്ന കെട്ടിടങ്ങള്‍ സന്ദര്‍ശിച്ചു. നിരവധി ഭൂകമ്പങ്ങളും അഗ്‌നിപര്‍വ്വത സ്‌ഫോടനങ്ങളും നടക്കുന്ന പസഫിക് സമുദ്ര തടത്തിലെ പ്രദശേത്താണ് പെറു സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ പെറുവില്‍ ഭൂകമ്പങ്ങള്‍ സാധാരണമാണ്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 307