20 May, 2026 04:52:02 PM


ആരോഗ്യം കാക്കാന്‍ മുരളീധരന്‍, വൈദ്യുതി സണ്ണി ജോസഫിന്; മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റം



തിരുവനന്തപുരം: വി ഡി സതീശന്‍ മന്ത്രിസഭയിലെ വകുപ്പുവിഭജനം പൂര്‍ത്തിയായി.  സർക്കാർ അധികാരമേറ്റ് മൂന്ന് ദിവസമായിട്ടും മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ചുള്ള വിജ്ഞാപനം പുറത്തിറങ്ങിയിരുന്നില്ല. വകുപ്പ് വിഭജനത്തിൽ തർക്കം തുടരുന്നതായിരുന്നു പ്രതിസന്ധിയുടെ കാരണം. പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകള്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ കൈകാര്യം ചെയ്യും. ആഭ്യന്തരം, വിജിലന്‍സ് വകുപ്പുകള്‍ രമേശ് ചെന്നിത്തലയ്ക്കാണ്.

മന്ത്രിമാരും വകുപ്പുകളും

വി ഡി സതീശന്‍- പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകള്‍

രമേശ് ചെന്നിത്തല- ആഭ്യന്തരം, വിജിലന്‍സ്

സണ്ണി ജോസഫ്- വൈദ്യുതി, പരിസ്ഥിതി

കെ മുരളീധരന്‍- ആരോഗ്യം, ദേവസ്വം

എ പി അനില്‍കുമാര്‍- റവന്യൂവകുപ്പ്

പി സി വിഷ്ണുനാഥ്- ടൂറിസം, സാംസ്‌കാരികം

എം ലിജു- എക്‌സൈസ്, സഹകരണം

റോജി എം ജോണ്‍- ഉന്നത വിദ്യാഭ്യാസം

ടി സിദ്ദിഖ്- കൃഷി

കെ എ തുളസി-പിന്നാക്ക ക്ഷേമം

ബിന്ദു കൃഷ്ണ- വനിതാ-ശിശുക്ഷേമം, തൊഴില്‍

ഒ ജെ ജനീഷ്- കായികം, യുവജനക്ഷേമം

പി കെ കുഞ്ഞാലിക്കുട്ടി- വ്യവസായം, ഐടി

എന്‍ ഷംസുദ്ദീന്‍- പൊതുവിദ്യാഭ്യാസം

കെ എം ഷാജി- തദ്ദേശസ്വയംഭരണം

പി കെ ബഷീര്‍- പൊതുമരാമത്ത്

വി ഇ അബ്ദുള്‍ ഗഫൂര്‍- ഫിഷറീസ്

മോന്‍സ് ജോസഫ്- ജലസേചനം

അനൂപ് ജേക്കബ്- ഭക്ഷ്യ-സിവില്‍ സപ്ലൈസ്

ഷിബു ബേബി ജോണ്‍- വനം

സി പി ജോണ്‍- ഗതാഗതം


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 950