12 May, 2026 08:29:51 PM
മങ്കടയിൽ ഇടിമിന്നലേറ്റ് 4 വിദ്യാർത്ഥികൾ മരിച്ചു; 2 പേർക്ക് പരിക്ക്

മലപ്പുറം: മങ്കടയിൽ ഇടിമിന്നലേറ്റ് 4 മരണം. 3 പേർക്ക് പരിക്ക്. മലപ്പുറം ജില്ലയിലെ മങ്കട പഞ്ചായത്തിലെ വെള്ളില - കടുക്കാ സിറ്റി നമ്പൂരിക്കാട് പോയിന്റിൽ സായാഹ്നം ചെലവഴിക്കാനെത്തിയ സുഹൃത്തുക്കളായ വിദ്യാർത്ഥികൾക്കാണ് ഇടിമിന്നലേറ്റത്. ആകെ ആറുപേർക്കാണ് മിന്നലേറ്റത്. ഇതിൽ നാലുപേർ മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തുന്നതിന് മുൻപ് തന്നെ മരിച്ചു. വൈകിട്ട് 5 മണിയോടെയാണ് സംഭവം. പരിക്കേറ്റ മറ്റു രണ്ടുപേർ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇവരുടെ നില തൃപ്തികരമാണെന്നാണ് പ്രാഥമിക വിവരം. പ്രദേശവാസികളായ വിദ്യാര്‍ത്ഥികളാണ് അപകടത്തിൽപെട്ടതെന്നാണ്. സിയാദ് (18), ഫഹദ് (19), റഹീസ് (20), ബഹാസ് (18) എന്നിവരാണ് മരിച്ചത്.




