11 May, 2026 12:51:38 PM


വരൻ വാഹനാപകടത്തിൽ മരിച്ചു; മനംനൊന്ത് യുവതി ജീവനൊടുക്കി



കാസർ​ഗോഡ്: പ്രതിശ്രുത വരന്റെ വേർപാടിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. കുമ്പള കിദൂർ കുണ്ടങ്കേരടുക്കയിലെ ബി. ജയാനന്ദന്റെ മകൾ പ്രഫുല്ല (24) ആണ് തൂങ്ങിമരിച്ചത്. തന്റെ മൃതദേഹം പ്രിയപ്പെട്ടവനെ അടക്കം ചെയ്ത മണ്ണിൽ തന്നെ സംസ്കരിക്കണമെന്ന പ്രഫുല്ലയുടെ അവസാന ആഗ്രഹം ഇരു കുടുംബങ്ങളും ചേർന്ന് നിറവേറ്റും.

നാലു മാസം മുമ്പായിരുന്നു പ്രഫുല്ലയും തമിഴ്‌നാട് സ്വദേശിയും ബാങ്ക് ഉദ്യോഗസ്ഥനുമായ മണിയുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞത്. എന്നാൽ ഒരു മാസം മുമ്പ് മണി ബൈക്കപകടത്തിൽപ്പെട്ട് മരണപ്പെട്ടത് പ്രഫുല്ലയെ മാനസിക വിഷമത്തിലാക്കിയിരുന്നു. ഇതിനുശേഷം പ്രഫുല്ല ആരോടും സംസാരിക്കാതെ കടുത്ത വിഷാദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.

ഞായറാഴ്ച വൈകുന്നേരം വീട്ടുകാർ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയ സമയത്താണ് പ്രഫുല്ല വീട്ടിനുള്ളിലെ ഫാനിൽ തൂങ്ങിയത്. വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മരണാനന്തരം തന്റെ മൃതദേഹം മണിയെ സംസ്കരിച്ച തമിഴ്‌നാട്ടിലെ അതേ സ്ഥലത്ത് തന്നെ അടക്കം ചെയ്യണമെന്ന് പ്രഫുല്ല കുറിപ്പിൽ എഴുതിയിരുന്നു. മകളുടെ അവസാന ആഗ്രഹം മാനിച്ച കുടുംബം മണിയുടെ വീട്ടുകാരുമായി സംസാരിച്ച് ധാരണയിലെത്തുകയായിരുന്നു.
ADVERTISEMENT



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K