04 May, 2026 07:25:22 PM


ചെങ്ങന്നൂരിൽ സജി ചെറിയാൻ വിജയിച്ചു



ചെങ്ങന്നൂർ : 2026 നിയമസഭ തെരഞ്ഞെടുപ്പിൽ ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാന് വിജയം. 57859 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് സജി ചെറിയാൻ വിജയിച്ചത്. പ്രധാന എതിരാളികളായ യുഡിഎഫ് സ്ഥാനാർത്ഥി എബി കുര്യാക്കോസ് 47567 വോട്ടുകളും ബിജെപി സ്ഥാനാർഥി എം.വി. ഗോപകുമാർ 30942 വോട്ടുകളും നേടി.

ചെങ്ങന്നൂർ നഗരസഭ, ചെങ്ങന്നൂർ താലൂക്കിലെ ആല, ബുധനൂർ, ചെറിയനാട്, മാന്നാർ, മുളക്കുഴ, പാണ്ടനാട്, പുലിയൂർ, തിരുവൻവണ്ടൂർ, വെണ്മണി എന്നീ പഞ്ചായത്തുകളും, മാവേലിക്കര താലൂക്കിൽ ഉൾപ്പെടുന്ന ചെന്നിത്തല - തൃപ്പെരുന്തുറ എന്നീ പഞ്ചായത്തുകളും ചേർന്നതാണ് ചെങ്ങന്നൂർ നിയമസഭാമണ്ഡലം. ചെങ്ങന്നൂരിൻറെ അടുത്തകാലത്തെ രാഷ്ട്രീയ ചരിത്രം ശ്രദ്ധേയമായ മാറ്റങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. സജി ചെറിയാൻറെ വരവോടെ ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായി ചെങ്ങന്നൂർ മാറുന്ന കാഴ്ചയാണ് ഉണ്ടായിരുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 933