01 May, 2026 06:41:09 PM


മം​ഗളാദേവി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പൊലീസുകാരനുൾപ്പെടെ 6 പേർക്ക് ഇടിമിന്നലേറ്റു



ഇടുക്കി: കുമളി മംഗളാദേവി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആറുപേർക്ക് ഇടിമിന്നലേറ്റു. പരുക്കേറ്റവരെ കുമളി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റവരെ കുമളി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു പോലീസ് ഉദ്യോ​ഗസ്ഥനും മിന്നലേറ്റു. പെരിയാർ‌ കടുവാ സങ്കേതത്തിലെ ഉൾവനത്തിലുള്ള ക്ഷേത്രമാണ് മംഗളാദേവി. ഇവിടെ ചിത്രപൗർ‌ണമിയുമായി ബന്ധപ്പെട്ട് ഉത്സവം നടക്കുകയായിരുന്നു. ഇതിനിടെയാണ് ആറ് പേർക്ക് ഇടിമിന്നലേറ്റത്. തമിഴ്നാട് സ്വദേശിയായ നാല് പേർക്കും തിരുവനന്തപുരം സ്വദേശിയായ ഒരാൾക്കും ഇടുക്കി എആർ ക്യാമ്പിലെ പൊലീസ് ഉദ്യോ​ഗസ്ഥൻ എന്നിവർ‌ക്കാണ് മിന്നലേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K