27 April, 2026 11:45:58 AM


ആലപ്പുഴയില്‍ വീടിന്‍റെ ഗേറ്റ് അടക്കുന്നതിനിടെ അധ്യാപികയ്ക്ക് പാമ്പ് കടിയേറ്റു



ആലപ്പുഴ: ആലപ്പുഴ പള്ളിപ്പാട്ട് അധ്യാപികയ്ക്ക് പാമ്പുകടിയേറ്റു. പള്ളിപ്പാട് തെക്കേക്കര കിഴക്ക് ദേവമംഗലത്ത് വീട്ടില്‍ സിന്ധുവിനാണ് പാമ്പിന്റെ കടിയേറ്റത്. ഇന്നലെ രാത്രി വീടിന് മുന്‍വശത്തെ ഗേറ്റ് അടയ്ക്കാന്‍ പുറത്തിറങ്ങിയപ്പോഴാണ് പാമ്പുകടിയേറ്റത്. അണലിയാണ് സിന്ധുവിനെ കടിച്ചത്. തുടര്‍ന്ന് സിന്ധുവിനെ കായംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്റിവെനം നല്‍കിയിട്ടുണ്ട്. നങ്ങ്യാര്‍കുളങ്ങര എസ്എന്‍ ട്രസ്റ്റ് സ്‌കൂളിലെ അധ്യാപികയാണ് സിന്ധു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 944