26 April, 2026 12:45:07 PM


ഡല്‍ഹിയില്‍ ടേക്ക് ഓഫിനിടെ വിമാനത്തിന് തീപിടിച്ചു; ആറു പേര്‍ക്ക് പരിക്ക്



ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിന് തീപിടിച്ചു. ആറു പേര്‍ക്ക് പരിക്കേറ്റു. ടേക്ക് ഓഫ് സമയത്താണ് സ്വിസ് വിമാനത്തിന്റെ എഞ്ചിനില്‍ തീപിടിച്ചത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലർച്ചെ 1.08 നായിരുന്നു അപകടം. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
 വിമാനത്തില്‍ 228 യാത്രക്കാരും നാല് നാല് നവജാതശിശുക്കളും ഉണ്ടായിരുന്നു. സ്വിസ് കമ്പനി ഒരു പ്രസ്താവനയില്‍ പറഞ്ഞു. 'ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ, പുലര്‍ച്ചെ 1 മണിക്ക് ശേഷം, എഞ്ചിനുകളില്‍ ഒന്നില്‍ ഒരു പ്രശ്നം ഉണ്ടായി. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം, മുന്‍കരുതലെന്നോണം വിമാനം ഒഴിപ്പിക്കാന്‍ തീരുമാനിച്ചു. ആറ് യാത്രക്കാര്‍ക്ക് നിലവില്‍ വൈദ്യസഹായം ലഭിക്കുന്നുണ്ട്, ജീവനക്കാര്‍ക്ക് പരിക്കില്ല,' എയര്‍ലൈന്‍ പറഞ്ഞു. 






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 913