25 April, 2026 07:22:35 PM


കുരീപ്പുഴ ശ്രീകുമാറിന്‍റെ പ്രസംഗം ബിജെപി നേതാക്കള്‍ തടസപ്പെടുത്തി



പത്തനംതിട്ട: പത്തനംതിട്ടയില്‍ കവി കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസപ്പെടുത്തി ബിജെപി നേതാക്കള്‍. നെല്ലിക്കല്‍ മുരളീധരന്‍ ഫൗണ്ടേഷന്റെ അവാര്‍ഡ് ദാനം ചടങ്ങിനിടെയാണ് സംഭവം. ദളിത് വിഷയങ്ങള്‍ സംസാരിക്കുന്നതിനിടെയാണ് പ്രസംഗം അലങ്കോലപ്പെടുത്താന്‍ ബിജെപി പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് നീക്കം നടന്നത്.

സമകാലിക ദളിത് വിഷയങ്ങൾ കുരീപ്പുഴ സംസാരിച്ചതാണ് ബിജെപിക്ക് പ്രകോപനമായത്. തൃശൂരിലെ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അതിനെതിരെയും കുരീപ്പുഴ സംസാരിച്ചു. ഒടുവിൽ യുപിയിൽ നിന്നും കേരളത്തിൽ എത്തി വിവാഹം ചെയ്തവരുടെ വിഷയം സംസാരിച്ചതോടെ ബിജെപി നേതാവിന്റെ നേതൃത്വത്തിൽ പ്രസംഗം അലങ്കോലപ്പെടുത്താൻ ശ്രമം ഉണ്ടായി. 

ഇന്ത്യ അപകടകരമായ അവസ്ഥയിലേക്ക് നീങ്ങുന്നുവെന്നും കേരളമാണ് ആകെ ആശ്വാസം തരുന്നയിടമെന്നും ഉത്തരേന്ത്യയില്‍ നടക്കുന്നത് കാണുന്നില്ലേയെന്നും കുംഭമേള പെണ്‍കുട്ടി വരെ കല്യാണം കഴിക്കാന്‍ എത്തിയത് കേരളത്തിലല്ലേ എന്നും സൂചിപ്പിച്ചപ്പോഴാണ് ബിജെപി പ്രവര്‍ത്തകര്‍ സംസാരം തടസപ്പെടുത്തിയത്.  ബഹളം വച്ചവരെ പുറത്താക്കിയ ശേഷമാണ് കുരീപ്പുഴ പ്രസംഗം തുടർന്നത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K