23 April, 2026 09:47:58 AM


ലെബനനിൽ ഇസ്രയേൽ ആക്രമണം; മാധ്യമപ്രവർത്തക കൊല്ലപ്പെട്ടു



ടെല്‍ അവീവ്: തെക്കന്‍ ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകയടക്കം അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ഹിസ്ബുള്ള ഗ്രൂപ്പുള്ള ഒരു സ്ഥലത്ത് നിന്ന് പോയ രണ്ട് വാഹനത്തെ ലക്ഷ്യം വെച്ചെന്ന് ഇസ്രയേല്‍ സൈന്യം പറഞ്ഞു. ആദ്യത്തെ ഇസ്രയേല്‍ ആക്രമണത്തില്‍ ഇതില്‍ ഒരു വാഹനത്തിലെ രണ്ട് പേര്‍ കൊല്ലപ്പെടുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ലെബനീസ് പത്രമായ 'അൽ-അഖ്ബാറി'ലെ റിപ്പോർട്ടർ അമാൽ ഖലീൽ (43) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച അൽ-തൈരി പട്ടണത്തിലുണ്ടായ ആക്രമണത്തിൽ സഹപ്രവർത്തകയായ ഫ്രീലാൻസ് ഫോട്ടോഗ്രാഫർ സീനബ് ഫരാജിന് പരിക്കേൽക്കുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെയുള്ള ആക്രമണത്തെ ലെബനനിലെ ഇന്‍ഫര്‍മേഷന്‍ മന്ത്രി പോള്‍ മോര്‍കോസ് അപലപിച്ച് രംഗത്തെത്തി.

മേഖലയിലെ യുദ്ധസാഹചര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ അമാലും സീനബും സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ആക്രമണമുണ്ടാകുകയായിരുന്നു. ഇരുവരും സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും ഇസ്രയേൽ സൈന്യം ആ വീടിനെ ലക്ഷ്യമിട്ട് വീണ്ടും ആക്രമണം നടത്തി. ഈ ആക്രമണത്തിലാണ് അമാൽ ഖലീൽ മരണപ്പെട്ടത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 295