17 April, 2026 12:31:20 PM


വെണ്ണക്ക് പകരം മന്തി കഴിക്കുന്ന കൃഷ്ണൻ; ഹോട്ടലിൻ്റെ വിഷുസന്ദേശം വിവാദമാകുന്നു



ചേർത്തല : വെണ്ണക്ക് പകരം മന്തി കഴിക്കുന്ന കൃഷ്ണൻ്റെ ചിത്രവുമായുള്ള ഹോട്ടലിൻ്റെ വിഷുസന്ദേശം വിവാദമാകുന്നു. ചേർത്തലയിലെ മെഹർ എന്ന മന്തി കടയുടെ വിഷു ആശംസയോടുകൂടിയ പരസ്യമാണ് വിവാദമായത്. 

മന്തി തിന്നുന്ന കൃഷ്ണന്റെ ഫോട്ടോ വെച്ചുള്ള വിഷു ആശംസ സാമൂഹ്യ മാധ്യമങ്ങളിൽ വൻ ചർച്ചയായി. വെണ്ണ തിന്നുന്ന കണ്ണനെ മന്തി തിന്നുന്ന കണ്ണനാക്കിയത് ഹിന്ദുക്കളുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്താനല്ലെങ്കിൽ പിന്നെ എന്തിനെന്നാണ് കമന്റ് ബോക്സിൽ ഉയരുന്ന ചോദ്യങ്ങൾ.

അതേ സമയം, പ്രവാചക നിന്ദ എന്നു പറഞ്ഞ് ഒരു പത്രത്തിനെതിരെ ഉറഞ്ഞുതുള്ളിയവർക്ക് ഈ ആവിഷ്കാരത്തെപ്പറ്റി എന്താണ് പറയാനുള്ളതെന്നും ബീഫ് ഐക്യദാർഢ്യ രാഷ്ട്രീയക്കാർ ഇതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നുമുള്ള ചോദ്യങ്ങളുമുയരുന്നുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K