11 April, 2026 04:48:16 PM


'കെട്ടിടം കെട്ടിയ ശേഷമല്ലേ ഫർണിച്ചർ വാങ്ങിക്കേണ്ട കാര്യമുള്ളൂ'; മുഖ്യമന്ത്രി ചർച്ചകളിൽ ശശി തരൂർ



തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ആരാകണം മുഖ്യമന്ത്രി എന്നത് സംബന്ധിച്ച് വിവിധ അഭിപ്രായങ്ങള്‍ ഉയരുന്നതിനിടെ പ്രതികരണവുമായി ശശി തരൂര്‍ എം പി. നിലവില്‍ ഇത് സംബന്ധിച്ച് നടക്കുന്ന ചര്‍ച്ചകള്‍ അര്‍ത്ഥമില്ലാത്തവയാണെന്ന് ശശി തരൂര്‍ പ്രതികരിച്ചു. 'മുഖ്യമന്ത്രിയെ ജയിച്ച എംഎല്‍എമാരുടെ അഭിപ്രായം കേട്ട ശേഷം ഹൈക്കമാന്റ് തീരുമാനിക്കും. ഞങ്ങള്‍ ജയിച്ചാല്‍ മുഖ്യമന്ത്രി ഉണ്ടാകും. ആരാണ് എവിടെ നിന്നാണ്, ഏത് നഗരത്തില്‍ നിന്നാണ് എന്ന് പറയാന്‍ ഒരു സാധ്യതയുമില്ല. ഇപ്പോള്‍ നേതാക്കള്‍ പറയുന്ന അഭിപ്രായങ്ങള്‍ അനാവശ്യമാണ്. കെട്ടിടം കെട്ടിയ ശേഷമല്ലേ ഫര്‍ണിച്ചര്‍ വാങ്ങിക്കേണ്ട കാര്യമുള്ളൂ,' ശശി തരൂര്‍ പറഞ്ഞു.

വി ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവരുടെ പേരായിരുന്നു ആദ്യ ഘട്ടത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നത്. പിന്നീട് കെ സി വേണുഗോപാല്‍ മുഖ്യമന്ത്രിയായി വന്നേക്കാം എന്നുള്ള രീതിയിലുള്ള ചര്‍ച്ചകളും സജീവമായി. ഇവരെ പിന്തുണയ്ക്കുന്ന നേതാക്കളുടെ ഭാഗത്ത് നിന്നും പ്രസ്താവനകള്‍ വന്നതോടെ അണികളും ഗ്രൂപ്പ് തിരിഞ്ഞ് സോഷ്യല്‍ മീഡിയയില്‍ ക്യാംപെയ്ന്‍ ആരംഭിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 915