10 April, 2026 09:14:47 PM


അഞ്ചരക്കണ്ടി മെഡി. കോളേജ് കെട്ടിടത്തില്‍ നിന്ന് വീണ് വിദ്യാര്‍ഥി മരിച്ചു



കണ്ണൂര്‍: മെഡിക്കല്‍ വിദ്യാര്‍ഥി കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയില്‍. തിരുവനന്തപുരം സ്വദേശി നിധിന്‍ രാജ് (23) ആണ് മരിച്ചത്. അഞ്ചരക്കണ്ടി ദന്തല്‍ കോളളിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഉച്ചയോടെയാണ് വീണ് മരിച്ച നിലയില്‍ നിധിന്‍ രാജിനെ കണ്ടെത്തിയത്. വിദ്യാര്‍ഥി കെട്ടിടത്തിന് മുകളിലേക്ക് എത്തിയ സാഹചര്യം ഉള്‍പ്പെടെ പരിശോധിക്കുകയാണ്. ഫോണ്‍ രേഖകളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇന്‍ക്വസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റും.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 306