09 April, 2026 09:44:06 PM
വോട്ട് ചെയ്ത് മടങ്ങവെ ഗൃഹനാഥൻ പോളിംങ്ങ് ബൂത്തിന് സമീപം കുഴഞ്ഞ് വീണ് മരിച്ചു

കൊല്ലം: വോട്ട് ചെയ്ത് മടങ്ങിയ ഗൃഹനാഥൻ പോളിംങ്ങ് ബൂത്തിന് സമീപം കുഴഞ്ഞ് വീണ് മരിച്ചു. പത്തനാപുരം തലവൂർ കുരാ ആരോമൽ നിവാസിൽ മോഹനനൻ ആചാരി(61)ആണ് മരിച്ചത്. കുരാ ഗവ എൽ.പി എസിലെ 72 നമ്പർ ബൂത്തിൽ വോട്ട് ചെയ്ത ശേഷം തിരികെ നടന്ന് പോകവെ റോഡിൽ വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.




