09 April, 2026 08:53:31 AM


കേരളം വിധിയെഴുതുന്നു; പോളിങ് ബൂത്തുകളിൽ വോട്ടര്‍മാരുടെ നീണ്ട നിര



തിരുവനന്തപുരം: സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴു മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. രാവിലെ ആറേകാലോടെ മോക് പോളിങ്ങ് നടത്തി. തുടർന്നാണ് വോട്ടെടുപ്പ് ആരംഭിച്ചത്. രാവിലെ മുതൽ തന്നെ വോട്ടു ചെയ്യാനായി പോളിങ് ബൂത്തുകളിൽ നീണ്ട നിരയുണ്ട്. 


വോട്ട് ചെയ്യാൻ ആദ്യനിരയിൽ തന്നെയെത്തി പ്രമുഖ നേതാക്കളും ചലച്ചിത്ര താരങ്ങളും. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, മന്ത്രിമാരായ എംബി രാജേഷ്, മുഹമ്മദ് റിയാസ്, എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ, യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടി, എൻഡിഎ സ്ഥാനാർഥികളായ ആർ. ശ്രീലേഖ, രാജീവ് ചന്ദ്രശേഖർ എന്നിവർ ആദ്യ നിരയിൽ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 305