04 April, 2026 12:45:59 PM


രാഹുല്‍ മാങ്കൂട്ടത്തില്‍ തെരഞ്ഞടുപ്പ് പ്രചരണം നടത്തുന്നതിന് എന്താണ് കുഴപ്പം?- കെ സി വേണുഗോപാല്‍



ആലപ്പുഴ: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനോട് ആർക്കാണ് ഇത്ര അസ്വസ്ഥതയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടെങ്കിലും സ്വന്തം രാഷ്ട്രീയം പ്രചരിപ്പിക്കാൻ അദ്ദേഹത്തിന് അവകാശമുണ്ടെന്ന് വേണുഗോപാൽ ആലപ്പുഴയിൽ പറഞ്ഞു. ലൈംഗികാരോപണക്കേസുകളെത്തുടർന്ന് പുറത്താക്കപ്പെട്ട രാഹുൽ, സോഷ്യൽ മീഡിയയിലൂടെ സർക്കാരിനെതിരെ നടത്തുന്ന വിമർശനങ്ങളെ പിന്തുണച്ചുകൊണ്ടാണ് കെ.സി. വേണുഗോപാൽ രംഗത്തെത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 917