03 April, 2026 09:57:53 PM
അബുദാബിയിൽ ഇറാന്റെ മിസൈൽ- ഡ്രോൺ ആക്രമണം; 5 ഇന്ത്യക്കാരടക്കം 12 പേർക്ക് പരിക്ക്

അബുദാബി: ഇറാന്റെ മിസൈൽ- ഡ്രോൺ ആക്രമണങ്ങളിൽ അബുദാബിയിൽ അഞ്ച് ഇന്ത്യക്കാരടക്കം 12 പേർക്ക് പരിക്കേറ്റതായി യുഎഇ പ്രതിരോധ മന്ത്രാലയം. പരിക്കേറ്റവരിൽ ഏഴ് പേർ നേപ്പാൾ സ്വദേശികളാണ്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്നു ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മിസൈൽ ആവശിഷ്ടങ്ങൾ വീണതിനെ തുടർന്നു ഹബ്ഷാൻ ഗ്യാസ് പ്ലാന്റിലുണ്ടായ വൻ തീപിടിത്തം അഗ്നിശമന സേന നിയന്ത്രണവിധേയമാക്കി. മുൻകരുതൽ നടപടിയുടെ ഭാഗമായി പ്ലാന്റിലെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി. വിവിധയിടങ്ങളിലുണ്ടായ ആക്രമണങ്ങളിൽ യുഎഇയിൽ ആകെ പരിക്കു പറ്റിയവരുടെ എണ്ണം 203 ആയി ഉയർന്നു.



