31 March, 2026 09:53:53 PM


വനിതാ കമ്മിഷന്‍ അധ്യക്ഷയ്ക്ക് വാട്സാപിൽ അശ്ലീല സന്ദേശം അയച്ചു; യുവാവ് അറസ്റ്റിൽ



തിരുവനന്തപുരം: കേരള സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് വാട്സ്ആപ്പിലൂടെ അശ്ലീല സന്ദേശങ്ങളും ​ദൃശ്യങ്ങളും അയച്ച യുവാവ് അറസ്റ്റിൽ. കണ്ണൂർ സ്വദേശിയായ ജ​ഗദീഷാണ് അറസ്റ്റിലായത്. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

വനിതാ കമ്മീഷൻ അധ്യക്ഷ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഐപി അഡ്രസ് ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചാണ് പ്രതിയെ കണ്ടെത്തിയത്. പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്ന്, ഇയാൾ മറ്റ് നിരവധി സ്ത്രീകൾക്കും സമാനമായ രീതിയിൽ അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും അയച്ചിട്ടുള്ളതായി പൊലീസ് കണ്ടെത്തി.

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ കെ കാർത്തിക്കിന്‍റെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം കണ്ണൂർ തളിപ്പറമ്പിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 912