18 October, 2026 08:27:18 PM


ആലപ്പുഴയിൽ രണ്ടു വയസ്സുകാരൻ പോഷകാഹാരക്കുറവ് മൂലം മരിച്ചു



ആലപ്പുഴ: കാർത്തികപ്പള്ളിയിൽ രണ്ടു വയസ്സുകാരൻ പോഷകാഹാരക്കുറവിനെ തുടർന്ന് മരിച്ചതായി പൊലീസ്. വലിയകുളങ്ങര സ്വദേശികളായ ദമ്പതികളുടെ ആറാമത്തെ കുട്ടിയാണ് മരിച്ചത്. അമ്മ പ്രസവത്തിനായി ആലപ്പുഴ ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്നതിനാൽ കുട്ടികളും പിതാവുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. അച്ഛനൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നാട്ടുകാർ സംശയം ഉന്നയിച്ചതിനെത്തുടർന്ന് പൊലീസ് ഇടപെട്ട് പോസ്റ്റ്മോർട്ടം നടത്തി. പോഷകാഹാരക്കുറവാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളതെന്ന് പൊലീസ് അറിയിച്ചു. കുടുംബം നേരത്തേ വാടകഷെഡിൽ ദുരിതജീവിതം നയിച്ചിരുന്നതായാണ് റിപ്പോർട്ട്. രണ്ടു മാസം മുൻപ് ജനപ്രതിനിധികളുടെ ഇടപെടലിനെത്തുടർന്ന് അമ്മയെയും കുട്ടികളെയും പത്തനാപുരം ഗാന്ധിഭവനിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ രണ്ടാഴ്ചയ്ക്കുശേഷം ഇവർ ഭർത്താവിനൊപ്പം മടങ്ങുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 292