29 October, 2026 10:32:24 AM
കൊല്ലത്ത് മത്സ്യബന്ധനത്തിന് പോയ സംഘത്തിന് ലഭിച്ചത് 10 കിലോ തിമിംഗല ഛർദ്ദി

കൊല്ലം ജോനകപ്പുറത്തുനിന്ന് ഉൾക്കടലിൽ മീൻപിടിക്കാൻ പോയ മത്സ്യത്തൊഴിലാളികൾക്ക് തിമിംഗലത്തിന്റെ ദഹനശിഷ്ടമായ ആംബർഗ്രിസ് ലഭിച്ചു. ഏകദേശം 10 കിലോയോളം ഭാരം വരുന്ന ആംബർഗ്രിസാണ് ലഭിച്ചതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ബുധനാഴ്ച വൈകിട്ട് 'അപ്പ–അമ്മ' എന്ന ബോട്ടിൽ മീൻപിടിക്കാൻ പോയ അശോക് കുമാറിനും സംഘത്തിനുമാണ് വ്യാഴാഴ്ച വൈകിട്ടോടെ ആംബർഗ്രിസ് ലഭിച്ചത്. ഉൾക്കടലിൽ മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് ഇവർക്ക് തിമിംഗലത്തിന്റെ ദഹനശിഷ്ടം ലഭിച്ചത്. കരയിൽനിന്ന് മൂന്ന് നോട്ടിക്കൽ മൈൽ അകലെ മീൻപിടിക്കുന്നതിനിടെയാണ് തിമിംഗലത്തിന്റെ ദഹനശിഷ്ടമായ ആംബർഗ്രിസ് ലഭിച്ചത്. വിവരം ലഭിച്ച ഉടൻ കോസ്റ്റൽ പൊലീസിനെയും പള്ളിത്തോട്ടം പൊലീസ് സ്റ്റേഷനെയും ഫോണിൽ ബന്ധപ്പെട്ട് അറിയിക്കുകയായിരുന്നു.



