22 October, 2026 10:37:49 AM


പ്രധാനമന്ത്രിയെ അധിക്ഷേപിച്ചു: മണ്ണാർക്കാട് 10 വിദ്യാർത്ഥികൾക്കെതിരെ കേസ്



പാലക്കാട്: പാലക്കാട് മണ്ണാർക്കാട് പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ വിദ്യാർത്ഥികൾക്കെതിരെ കേസ്. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രത്തിൽ ചവിട്ടി അധിക്ഷേപിച്ചു എന്ന പരാതിയിലാണ് നടപടി. എംഇഎസ് കല്ലടി കോളജിലെ 10 വിദ്യാർത്ഥികൾക്കെതിരെയാണ് പൊലീസ് കേസെടുത്തത്. മോദിയുടെ ഫോട്ടോയിൽ ചവിട്ടി മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. എംഎസ്എഫ്, എസ്എഫ്ഐ പ്രവർത്തകരാണ് പ്രധാനമന്ത്രിയെ അധിക്ഷേപിച്ചതെന്ന് ബിജെപി ആരോപിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 296