01 November, 2026 06:48:56 PM


അധ്യാപകര്‍ക്ക് ആശ്വാസം; കെ ടെറ്റ് ഇല്ലാത്തവരെ പിരിച്ചുവിടണമെന്ന ഉത്തരവ് പിന്‍വലിച്ചു



തിരുവനന്തപുരം: കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ പിരിച്ചുവിടാനുള്ള ഉത്തരവ് പിന്‍വലിച്ചു. യോഗ്യതയില്ലാത്തവരെ തരംതാഴ്ത്താനും ഉത്തരവില്‍ പരാമര്‍ശം ഉണ്ടായിരുന്നു. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

ഇന്നലെയായിരുന്നു വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്. എയ്ഡഡ് സ്‌കൂളുകളില്‍ 2025 സെപ്റ്റംബര്‍ ഒന്നിനോ അതിനുശേഷമോ കെ-ടെറ്റ് യോഗ്യതയില്ലാതെ നിയമിക്കപ്പെട്ട അധ്യാപകരെ പുറത്താക്കാനും, യോഗ്യതയില്ലാതെ പ്രൊമോഷന്‍ ലഭിച്ചവരെ യാതൊരു കാലതാമസവുമില്ലാതെ മാതൃ തസ്തികയിലേക്ക് റിവേര്‍ട്ട് ചെയ്യാനും ഉത്തരവില്‍ നിര്‍ദ്ദേശിച്ചിരുന്നു.

മാതൃ തസ്തികയ്ക്ക് ആവശ്യമായ ടെറ്റ് യോഗ്യത നേടിയവര്‍ക്ക് മാത്രമേ ഇനി സ്ഥാനക്കയറ്റം അനുവദിക്കൂ എന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.. സ്‌കൂള്‍ മാനേജര്‍മാര്‍ ഈ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഉറപ്പുവരുത്തണം. സുപ്രീംകോടതിയുടെ കര്‍ശന നിര്‍ദ്ദേശപ്രകാരമാണ ഉത്തരവെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് പറഞ്ഞത്. ഇതിനെതിരെ ഇടത് അധ്യാപക സംഘടനകള്‍ രംഗത്തുവന്നിരുന്നു. തീരുമാനം ആയിരത്തോളം അധ്യാപകരെ ബാധിക്കുമെന്ന് ഇടത് അധ്യാപക സംഘടനകള്‍ പറഞ്ഞിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 302